അഴിമതിക്കേസിൽനിന്നു രക്ഷപ്പെടാനെന്നു കെ. സുധാകരൻ
Wednesday, January 26, 2022 2:27 AM IST
തിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിഞ്ഞു മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളിൽ നിന്നു രക്ഷപ്പെടാൻ കാട്ടുന്ന വ്യഗ്രത ഞെട്ടിപ്പിച്ചെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
ലോകായുക്തയുടെ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചത്. നിയമസഭ സമ്മേളിക്കാനിരിക്കേ സഭയെ നോക്കുകുത്തിയാക്കി സർക്കാർ ലോകായുക്തയെ ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ശേഷം അതിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ നടത്തുന്ന തട്ടിപ്പിന് ഗവർണർ കൂട്ടുനിൽക്കരുതെന്നും കെ. സുധാകരൻ അഭ്യർഥിച്ചു.