കലാമണ്ഡലം സർവകലാശാലയിലെ അധ്യാപകർക്ക് യുജിസി ശന്പളപരിഷ്ക്കരണം
Friday, January 28, 2022 1:26 AM IST
തിരുവനന്തപുരം: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ അധ്യാപകർക്ക് ഏഴാം യുജിസി ശന്പളപരിഷ്ക്കരണം വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഒൻപത് സർക്കാർ പോളിടെക്നിക്ക് കോളജുകളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർമാരുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാൻ തീരുമാനിച്ചു. ചേലക്കര, നെടുംകണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂർ, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്നിക്ക് കോളജ് എന്നിവിടങ്ങളിലാണിത്.