വനംവകുപ്പിന്റെ കണക്കുകള്‍ തെറ്റെന്നു തെളിഞ്ഞു: ഇന്‍ഫാം
Saturday, May 14, 2022 1:18 AM IST
കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തീര്ണത്തെക്കുറിച്ചും വനവിസ്തൃതി സംബന്ധിച്ചും സംസ്ഥാന വനംവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള കണക്കുകളും റിപ്പോര്‍ട്ടുകളും തെറ്റാണെന്നു തെളിഞ്ഞെന്നു ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
കേരളത്തിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍ക്കൊള്ളിച്ചു വനംവിസ്തൃതി ഉയര്‍ത്തിക്കാട്ടി വനവത്കരണത്തിനുള്ള വിദേശ സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള ശ്രമമാണ് കാലങ്ങളായി വനംവകുപ്പ് നടത്തുന്നത്.
വര്‍ഷങ്ങളായി കാര്‍ഷികവിളകള്‍ കൃഷിചെയ്യുന്ന ഭൂമി പരിസ്ഥിതിലോല പ്രദേശമല്ലെന്നുള്ള 2022 ഏപ്രിലിലെ ഹൈക്കോടതി വിധി സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കണം. ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണം.
പരിസ്ഥിതിലോല കരടുവിജ്ഞാപനത്തിന്റെ കാലാവധി 2022 ജൂണ്‍ 30ന് അവസാനിക്കുന്നതിനു മുമ്പായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന നോണ്‍ കോര്‍ വ്യവസ്ഥകള്‍ അംഗീകരിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അറിവിലേക്കും പഠനത്തിനുമായി പ്രസിദ്ധീകരിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.