വേനൽമഴ കൊണ്ടുപോയത് 308 കോടിയുടെ കൃഷി
വേനൽമഴ കൊണ്ടുപോയത് 308 കോടിയുടെ കൃഷി
Wednesday, May 18, 2022 2:48 AM IST
ടോം ​ജോ​ർ​ജ്
ആ​ല​പ്പു​ഴ: ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് 308 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. കൃ​ഷി വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം 63,015 ക​ർ​ഷ​ക​രു​ടെ 33,499.26 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​ത് മ​ല​പ്പു​റ​ത്താ​ണ്, 13,191.99 ഹെ​ക്ട​ർ. 9,438.42 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ച ആ​ല​പ്പു​ഴ​യാ​ണ് ര​ണ്ടാ​മ​ത്. കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ കൂ​ടു​ത​ലു​ള്ള​തും ആ​ല​പ്പു​ഴ​യി​ലാ​ണ്. 16,519 ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​വി​ടെ ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​നോ​പാധി ന​ഷ്ട​പ്പെ​ട്ട​ത്.
ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​തും ആ​ല​പ്പു​ഴ​യ്ക്കാ​ണ്. 13,654.38 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്. 5,909.99 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യ കോ​ട്ട​യ​മാ​ണ് ന​ഷ്ട​ക്ക​ണ​ക്കി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്.


ആ​ന്ധ്ര​യി​ലെ അ​ന്ത​രീ​ക്ഷ ചു​ഴി മൂ​ല​മു​ള്ള മ​ഴ തു​ട​ങ്ങി​യ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ 1,527.4 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഉ​ണ്ടാ​യ​ത്. 2,954 ക​ർ​ഷ​ക​രു​ടെ 1,469.01 ഹെ​ക്ട​റി​ലെ കൃ​ഷി​യാ​ണ് മൂ​ന്നു ദി​വ​സ​ത്തെ മ​ഴ​യി​ൽ ന​ശി​ച്ച​ത്. ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ നെ​ൽ​കൃ​ഷി​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 21,332 ക​ർ​ഷ​ക​രു​ടെ 14,543.960 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ചു. 21,815.94 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മാ​ണ് നെ​ൽ​കൃ​ഷി​യി​ലു​ണ്ടാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.