തിരുവനന്തപുരത്തു നിന്ന് മാലിദ്വീപിലേക്ക് കൂടുതൽ വിമാന സർവീസുകൾ
Saturday, May 21, 2022 1:00 AM IST
തിരുവനന്തപുരം: മാലിദ്വീപിലേക്കു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുളള വിമാന സർവീസുകളുടെ എണ്ണം കൂടുന്നു. മാലിദ്വീപിലെ ഹാനിമാധുവിലേക്ക് മാൽഡീവിയൻ എയർലൈൻസിന്റെ സർവീസ് പുനരാരംഭിച്ചു. മാലിയിലേക്കുള്ള സർവീസുകളുടെ എണ്ണം മേയ് 29 മുതൽ മുതൽ ആഴ്ചയിൽ 5 ദിവസമായി വർധിക്കും.
ഹാനിമാധുവിലേയ്ക്ക് ആഴ്ചയിൽ രണ്ടു ദിവസമാണു സർവീസ്. ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40ന് തിരിച്ചുപോകും.
മാലിയിലേക്ക് നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉള്ളത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസ് തുടങ്ങുന്നത്. വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും.