സ്വർണക്കടത്ത് കേസ് സ്വപ്നയുടെ മൊഴി ഇഡിക്കു നല്‍കാനാവില്ല: കോടതി
Friday, June 24, 2022 1:03 AM IST
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകാനാവില്ലെന്ന് എറണാകുളം എസിജെഎം കോടതി വ്യക്തമാക്കി.
പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ ഈ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രി, മുന്‍ സ്പീക്കര്‍ എന്നിവര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് പറയുന്നു. മൊഴി കൈമാറുന്നത് കസ്റ്റംസ് എതിര്‍ക്കുകയായിരുന്നു. എങ്കിലും സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് കസ്റ്റംസ് കഴിഞ്ഞ ദിവസം ഇഡിക്കു നൽകിയിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പകര്‍പ്പ് നല്‍കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയത്.