അനധികൃത സ്വത്ത്: പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Sunday, June 26, 2022 12:43 AM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനം വിജിലൻസ് കണ്ടെത്തിയതിനെതുടർന്ന് സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയിലെ ഇൻസ്പെക്ടർ നിയാസിനെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സസ്പെൻഡ് ചെയ്തു.
വരുമാനത്തിലും 29 ശതമാനം അധികം സ്വത്ത് നിയാസിനുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. രണ്ടാഴ്ച മുൻപ് നിയാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം സസ്പെൻഡ് ചെയ്യാൻ ഡിജിപിക്ക് ശിപാർശ നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് നടപടി.