രാഹുലിന്റെ ഓഫീസ് ആക്രമണം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
Monday, July 4, 2022 1:06 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ നിന്നു തലയൂരാൻ നടപടിയുമായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. ഇതിന്റെ ഭാഗമായി എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു.
പകരം അഡ്ഹോക്ക് കമ്മിറ്റിക്കു രൂപം നൽകി. ഇന്നലെ തൃശൂരിൽ ചേർന്ന എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
ജൂണ്‍ 25ന് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ നടത്തിയ മാർച്ച് സംഘടനക്കാകെ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിലായതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.