ദളിത് ക്രൈസ്തവരുടെ പ്രതിഷേധം നാളെ
Tuesday, August 9, 2022 1:09 AM IST
തിരുവനന്തപുരം: ദളിത് ക്രൈസ്തവർക്കു ഭരണഘടന ഉറപ്പു നൽകിയ പട്ടികജാതി അവകാശവും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ചതിനെതിരേ ദേശവ്യാപകമായി നാഷണൽ കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (എൻസിഡിസി) കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) നാഷണൽ ക്രിസ്ത്യൻ ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ പ്രതിഷേധ ദിനം ആചരിക്കും.
കേരളത്തിൽ കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സിഡിസി) കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫ്രൻസ് (കെസിബിസി) കേരള ക്രിസ്ത്യൻ ചർച്ചസ് (കെസിസി) എന്നിവയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും കോട്ടയത്ത് പഴയ പോലീസ് മൈതാനത്തും കണ്ണൂരിൽ കളക്ട്രേറ്റിനു മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നു കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് കേരള ജനറൽ കണ്‍വീനർ വി.ജെ.ജോർജ് അറിയിച്ചു.