എകെജി സെന്റർ ആക്രമിച്ചത് സമർഥരായ കുറ്റവാളികൾ; പിടികൂടാൻ സമയമെടുക്കും: ഇ.പി. ജയരാജൻ
Wednesday, August 10, 2022 1:13 AM IST
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിനു പിന്നിൽ സമർഥരായ കുറ്റവാളികളാണെന്നും അതിനാൽ പ്രതിയെ പിടികൂടാൻ സമയമെടുക്കുമെന്നും എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ.
തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനിടെയാണു ജയരാജൻ പരിഹാസരൂപേണ ഇങ്ങനെ മറുപടി നൽകിയത്. സ്ഥിരമായി ഒരു ചോദ്യംതന്നെ ചോദിച്ചുകൊണ്ടിരുന്നാൽ ചോദ്യത്തിനു നിലവാരമില്ലാതാകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് മേയർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി ജില്ലാ കമ്മിറ്റി പരിശോധിക്കും. സംസ്ഥാന ഘടകം ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകുമെന്നും ഇടപടെൽ നടത്തുമെന്നും ജയരാജൻ പറഞ്ഞു.