നോണ്‍ ജേർണലിസ്റ്റ് പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കും: മന്ത്രി
Wednesday, August 17, 2022 12:19 AM IST
കോട്ടയം: നോണ്‍ ജേർണലിസ്റ്റ് പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കാൻ സർക്കാൻ മുൻകൈയെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രസിഡന്റ് കോര സി. കുന്നുംപുറം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കെഎൻഇഎഫ് ആക്്ടിംഗ് ജനറൽ സെക്രട്ടറി ജയ്സണ്‍ മാത്യു, സംസ്ഥാന കമ്മിറ്റിയംഗം ആർ. ബിജു, വഹാബ് ഓലിക്കൽ, മാത്യു പ്ലാക്കൻ, ജോണ്സണ് കാക്കശേരി എന്നിവർ പ്രസംഗിച്ചു.
ദീപികയിൽ നിന്നു വിരമിച്ച 12 പേർക്ക് മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ദീപിക എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിവേദനം പ്രസിഡന്റ് സി. ഫിലിപ്പോസ്, സെക്രട്ടറി ജോജോ ജോസ് എന്നിവർ മന്ത്രിക്കു നൽകി.
വി.കെ. റോയി, സിബിച്ചൻ ജോസഫ്, ബേബിച്ചൻ തടത്തേൽ, സി.ഡി. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.