സെക്രട്ടേറിയറ്റിനു മുന്നിൽ ദയാബായിയുടെ നിരാഹാര സമരം തുടരുന്നു
Thursday, October 6, 2022 12:32 AM IST
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി ഞായറാഴ്ച ആരംഭിച്ച നിരാഹാര സമരം തുടരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ പോലീസ് എത്തി ദയാബായിയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ജനറൽ ആശുപത്രിയിലെ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു കണ്ടെത്തി. ഡ്രിപ്പ് നൽകിയതു തീർന്നതോടെ രാത്രിയിൽ ദയാബായി വീണ്ടും സെക്രട്ടേറിയറ്റ് നടയിലെത്തി നിരാഹാരം തുടരുകയാണ്.