ലഹരി വ്യാപനം തലമുറയ്ക്ക് ദുരിതം: ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്
Wednesday, November 30, 2022 11:58 PM IST
കൊച്ചി: ലഹരിവ്യാപനം തലമുറയ്ക്ക് ദുരിതമാണെന്നും ലഹരിമാഫിയയെ നിയന്ത്രിക്കാനും അമര്‍ച്ച ചെയ്യാനും സര്‍ക്കാരിന് ചുമതലയുണ്ടെന്നും ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം പിഒസിയില്‍ ചേർന്ന യോഗത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള ഡയറക്ടർമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. ബോണി, ജെസി ഷാജി, തോമസ്കുട്ടി മണക്കുന്നേല്‍, ഫാ. ദേവസ്യാ പന്തലൂക്കാരന്‍, ഫാ. സ്കറിയാ പതാലില്‍, ഫാ. ടി.ജെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.