വൊക്കേഷണൽ ഹയർസെക്കൻഡറി പൊതു പരീക്ഷ വിജ്ഞാപനം
Wednesday, November 30, 2022 11:58 PM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2023 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷാ നടത്തിപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം vhsems.k erala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
തിയറി പരീക്ഷകൾ 2023 മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രണ്ടാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 25ന് ആരംഭിക്കും.