ബിൽ തിങ്കളാഴ്ച തുടങ്ങുന്ന സഭാ സമ്മേളനത്തിൽ
Thursday, December 1, 2022 1:10 AM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച മുതൽ ഒന്പതു ദിവസം ചേരും. സമ്മേളനത്തിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം തീരുമാനിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കീഴ്വഴക്ക പ്രകാരം ആദ്യ രണ്ടു ദിവസങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകൾ ഏതാണെന്നു തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച മുൻഗണനാ പട്ടിക സർക്കാരിൽനിന്നു ലഭ്യമാകുന്ന മുറയ്ക്ക് അക്കാര്യം തീരുമാനിക്കും.
സഭയുടെ അഞ്ച്, ആറ് സമ്മേളനങ്ങളിലായി പാസാക്കിയ ഏഴ് ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതിൽ ലോകായുക്ത ബില്ലും സർവകലാശാലാ നിയമ ഭേദഗതി ബില്ലും ഉൾപ്പെടും.