പിഎച്ച്ഡി വിവാദത്തിൽ രാഷ്ട്രീയക്കാരല്ല പ്രതികരിക്കേണ്ടതെന്നു ഗവർണർ
Wednesday, February 1, 2023 12:42 AM IST
മുളങ്കുന്നത്തുകാവ്: ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ രാഷ്ട്രീയക്കാരല്ല പ്രതികരിക്കേണ്ടതെന്ന് ഗവർണർ. പിഎച്ച്ഡി വിവാദം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും തന്റെയടുത്ത് ഇതു സംബന്ധിച്ച് പരാതി എത്തിയിട്ടില്ലെന്നും എത്തിയാൽ രാഷ്ട്രീയമായല്ല, മറിച്ച് നടപടിക്രമങ്ങൾക്കനുസരിച്ച് പ്രതികരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
എല്ലാവർക്കും മികച്ച ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്നും അത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും ഗവർണർ പറഞ്ഞു. പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഇന്നില്ല.
സാമൂഹിക ഉത്തരവാദിത്വത്തോടെ കടമകൾ നിർവഹിക്കുന്നതിൽനിന്ന് ആരെയും ആർക്കും പിന്തിരിപ്പിക്കാനാവില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. ആരോഗ്യസർവകലാശാല ബിരുദദാനത്തിന് എത്തിയതായിരുന്നു ഗവർണർ.