കി​ഫ്ബി​യി​ലൂ​ടെ ചെ​ല​വ​ഴി​ച്ച​ത് 22,801 കോ​ടി
കി​ഫ്ബി​യി​ലൂ​ടെ ചെ​ല​വ​ഴി​ച്ച​ത് 22,801 കോ​ടി
Saturday, February 4, 2023 5:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ൻ​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്തു ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച കി​​​ഫ്ബി​​​യി​​​ലൂ​​​ടെ ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 22,801 കോ​​​ടി രൂ​​​പ. നി​​​ല​​​വി​​​ൽ 74,009.56 കോ​​​ടി രൂ​​​പ​​​യു​​​ടെ 993 പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് കി​​​ഫ്ബി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 54,000 കോ​​​ടി രൂ​​​പ​​​യു​​​ടെ 986 പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​ണ്. ഇ​​​വ​​​യി​​​ൽ 6,201 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്.

2017-18 ൽ ​​​കി​​​ഫ്ബി പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി 442.67 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചു. 2018-19 ൽ 1,069 ​​​കോ​​​ടി രൂ​​​പ​​​യും 2019-20 ൽ 3,502.50 ​​​കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വ​​​ഴി​​​ച്ചു. 2020-21 ൽ 5,484.81 ​​​കോ​​​ടി രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വ്. 2021-22 ൽ 8,459.47 ​​​കോ​​​ടി രൂ​​​പ​​​യും 2022-23 ൽ 3,842.89 ​​​കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വാ​​​ക്കി.

കി​​​ഫ്ബി​​​ക്കു വേ​​​ണ്ടി എ​​​ടു​​​ക്കു​​​ന്ന വാ​​​യ്പ​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നാ​​​ൽ കി​​​ഫ്ബി വ​​​ഴി ഇ​​​നി വ​​​ലി​​​യ തോ​​​തി​​​ൽ പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല. ഫ​​​ല​​​ത്തി​​​ൽ കി​​​ഫ്ബി അ​​​പ്ര​​​സ​​​ക്ത​​​മാ​​​യി മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.