സർക്കാരിന്റെ പിടിപ്പുകെട്ട ഭരണത്തിൽ ജനങ്ങൾ ബലിയാടാകുന്നു: തോമസ് ഉണ്ണിയാടൻ
Saturday, February 4, 2023 11:35 PM IST
തൃശൂർ: സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിന്റെയും ഭാരം ചുമക്കേണ്ട ഗതികേടിലാണ് കേരളജനതയെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ.
സകലമാന സാധനങ്ങൾക്കും നികുതി ഏർപ്പെടുത്തി പകൽക്കൊള്ള നടത്തുന്ന ഇടതുസർക്കാർ ജനങ്ങളെ ദ്രോഹിക്കാതെ ഭരണത്തിൽ നിന്നും ഇറങ്ങിപ്പോകണം. ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി ജനങ്ങളെ ഇത്രമാത്രം പീഡിപ്പിച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ ഭരണം തുടർന്നാൽ ശ്രീലങ്ക പോലുളള രാജ്യത്തിനുണ്ടായ അവസ്ഥ കേരളത്തിനുണ്ടാകാൻ അധികകാലം വേണ്ടവരില്ലെന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.
സാർക്കാരിനെതിരെ കേരള കോൺഗ്രസ് ശക്തമായ പ്രതിഷേധസമരം സംഘടിപ്പക്കുമെന്നും തോമസ് ഉണ്ണിയാടൻ അറിയിച്ചു.