ബഫർ സോൺ ഹെൽപ് ഡെസ്കിൽ ലഭിച്ച പരാതികൾ പരിഹരിച്ചു
Monday, February 6, 2023 11:56 PM IST
തിരുവനന്തപുരം: ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽപ് ഡെസ്കുകളിൽ ലഭിച്ച മുഴുവൻ പരാതികളും പരിഹരിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ഹെൽപ് ഡെസ്കുകളിൽ ഇതുവരെ ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്. സർക്കാരിൽ ഇ-മെയിൽ വിലാസത്തിൽ ഉൾപ്പെടെ ലഭിച്ച എല്ലാ പരാതികളും ഹെൽപ് ഡെസ്കുകൾക്ക് കൈമാറിയിരുന്നു.