വെള്ളക്കരം ഓണ്‍ലൈൻ വഴി; ഉത്തരവ് മരവിപ്പിച്ചു
Wednesday, February 8, 2023 10:13 PM IST
തിരുവനന്തപുരം: വെള്ളക്കരം ഓണ്‍ലൈനായി അട്ക്കാൻ കഴിഞ്ഞ ജനുവരി 25 ന് പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ച് വാട്ടർ അഥോറിറ്റി. ഓണ്‍ലൈൻ സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്ടർ ചാർജ് ഓണ്‍ലൈനായി അടയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെത്തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്. സൗകര്യങ്ങളിലും സേവനങ്ങളിലും മുൻപുള്ള സ്ഥിതി തുടരുമെന്നും പുതിയ ഉത്തരവിൽ പറയുന്നു.