കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന പ്രചാരണം നല്ല പ്രവണതയല്ല: പിണറായി വിജയൻ
Friday, March 24, 2023 1:06 AM IST
തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രചരിപ്പിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വഴുതക്കാട് ഗവണ്മെന്റ് വിമൻസ് കോളജിൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിംഗ്സ് 2023 വിമെൻ സേഫ്റ്റി എക്സ്പോ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല.
കുറ്റവാളിക്കെതിരേ പരാതിപ്പെടാൻ വിമുഖത കാണിച്ചാൽ അതവർക്ക് ഊർജമാകും. കുറ്റവാളി എത്ര ഉന്നതനായാലും നിയമത്തിനു മുന്പിൽ കൊണ്ടുവരും. കുറ്റകൃത്യങ്ങൾക്കെതിരേപരാതിപ്പെടുകയും പരിഹാരമാർഗങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്പോഴാണ് ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.