ഹയര്‍സെക്കൻഡറി ഗസ്റ്റ് ഇന്റർവ്യൂ
Saturday, March 25, 2023 1:03 AM IST
ചങ്ങനാശേരി: അതിരൂപതാ കോര്‍പറേറ്റ് മാനേജ്മെന്റ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിൽ താഴെ സൂചിപ്പിച്ചിരിക്കുന്ന വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു.
ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി,സുവോളജി, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഹിസ്റ്ററി,സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കാണ് അധ്യാപകരെ ആവശ്യമുള്ളത്.
നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ ഏപ്രില്‍ 12 നകം കോര്‍പറേറ്റ് ഓഫീസില്‍അപേക്ഷ സമര്‍പ്പിക്കുക. ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതാണെന്ന് അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മനോജ് കറുകയില്‍ അറിയിച്ചു.