ഫാരീസ് അബൂബക്കറിനെ കണ്ടിട്ടില്ല: മന്ത്രി റിയാസ്
Saturday, March 25, 2023 1:03 AM IST
തിരുവനന്തപുരം: ഫാരീസ് അബൂബക്കറിനെ താൻ ഇന്നേ വരെ നേരിൽ കാണുകയോ ഫോണിൽ പോലും സംസാരിച്ചിട്ടോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫാരീസിന്റെ സഹോദരിയുടെ മകനാണ് എന്നാണ് ചിലർ ഇപ്പോൾ തനിക്കെതിരേ പ്രചാരണം നടത്തുന്നത്.
എല്ലാറ്റിനും മറുപടി പറയേണ്ട കാര്യമില്ല. പറയുന്നവർ പറയട്ടെ, ചിലർക്ക് എന്തും വിളിച്ചുപറയാം എന്നാണ് തോന്നൽ. അങ്ങോട്ട് പറയുന്പോൾ തിരിച്ചും പറയുമെന്ന ആലോചിക്കുക. രാഷ്ട്രീയം ഇനിയും പറയും. മന്ത്രിമാർ സ്വതന്ത്രരല്ല. രാഷ്ട്രീയപരമായി അവഹേളിച്ചാൽ ഇനിയും മറുപടി പറയുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു