ബ്രഹ്മപുരം :സോണ്ടയ്ക്ക് കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട്: വി.ഡി. സതീശന്
Sunday, March 26, 2023 1:35 AM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിംഗ് കരാര്‍ സോണ്ട കമ്പനിക്ക് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കൊച്ചി കോര്പറേഷന് മേയര്‍ക്കെതിരേ സമരം ചെയ്യുന്ന യുഡിഎഫ് കൗണ്‍സിലര്‍മാരെയും പ്രവര്‍ത്തകരെയും മൃഗീയമായി അക്രമിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കരാറിന്റെ മറവില്‍ നടന്നത്. ബ്രഹ്മപുരത്ത് മാലിന്യം പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണ്. ബ്രഹ്മപുരത്തെ ആധുനിക മാലിന്യ പ്ലാന്റ് ഇല്ലാതാക്കിയത് ഒന്നാം പിണറായി സര്‍ക്കാറാണ്. യുഡിഎഫ് കോര്പറേഷന് ഭരിക്കുമ്പോള്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കരുതെന്ന എറണാകുളത്തെ സിപിഎം നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കരാര്‍ നേടിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ കോണ്‍ഗ്രസ് വിരോധം കൈമുതലാക്കിയ എല്ലാ പോലീസുകാരെയും കോണ്‍ഗ്രസിന് അറിയാം. സമരത്തെ തല്ലിച്ചതച്ച് മുന്നോട്ട് പോകാമെന്ന് പോലീസ് കരുതരുതെന്നും സതീശന് പറഞ്ഞു.
ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് വലിയ അഴിതിക്കഥകള് ഉണ്ടെന്നും വരും ദിവസങ്ങളില്‍ അതും പുറത്തുകൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, ഉമ തോമസ്, എഐസിസി സെക്രട്ടറി ശ്രീനിവാസന് കൃഷ്ണന്, കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് തുടങ്ങിയവരും പങ്കെടുത്തു.