ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിജിലൻസ് പരിശോധന
Tuesday, March 28, 2023 12:46 AM IST
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. രാവിലെ ആരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ്.
ഗുണനിലാവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന പരാതിയെത്തുടർന്നാണ് 14 ജില്ലകളിലെയും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭക്ഷ്യസുരക്ഷാ ലാബുകളിലും പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്ത് ഭക്ഷണവസ്തുക്കൾ വിൽക്കുന്നതിന് ലൈസൻസ് എടുത്ത 300-ഓളം ലൈസൻസികളിൽ 25 ശതമാനം മാത്രമാണ് റിട്ടേണ്‍ ഫയൽ ചെയ്യുന്നതെന്ന് വിജിലൻസിന് രഹസ്യം വിവരം ലഭിച്ചിരുന്നു.