എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലം മേയ് 20നകം
Thursday, March 30, 2023 1:54 AM IST
തിരുവനന്തപുരം: മേയ് 20നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി . ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മേയ് രണ്ടിന് നടത്തും.
അടുത്ത അധ്യയന വർഷത്തെ ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും. മേയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും. നാളെ സ്കൂൾ അടയ്ക്കുകയും ജൂൺ ഒന്നിന് സ്കൂൾ തുറക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.