ജനവാസ മേഖലയിൽ വീണ്ടും അരിക്കൊന്പൻ
Friday, March 31, 2023 1:23 AM IST
രാജകുമാരി: പ്രതിഷേധങ്ങൾ ഒരു വശത്തു നടക്കുന്പോഴും അരിക്കൊന്പൻ വീണ്ടും ജനവാസ മേഖലയിൽ.
കുങ്കിയാനകളുടെ താവളമായി മാറിയ സിമന്റ് പാലത്തിനു സമീപത്തുള്ള ജനവാസ മേഖലയോടു ചേർന്നാണ് ’അരിക്കൊന്പൻ ടീം’ ഇന്നലെ നിലയുറപ്പിച്ചത്. ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമടങ്ങുന്ന സംഘമാണ് പ്രദേശത്തുണ്ടായിരുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇവിടെനിന്നു ജനവാസ മേഖലയിലേക്കു കാട്ടാനക്കൂട്ടം കയറാതിരിക്കാനുള്ള ജാഗ്രതയിലാണ് വനപാലക സംഘം.