സംസ്ഥാനത്ത് ഇന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഇന്നു മുതൽ പരിശോധന കർശനമാക്കും. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ആവശ്യപ്രകാരം നിരവധി തവണ ഹെൽത്ത് കാർഡെടുക്കാൻ സർക്കാർ സാവകാശം നൽകിയിരുന്നു.