സാറാ തോമസ് അന്തരിച്ചു
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. നന്ദാവനത്തെ വസതിയായ പ്രശാന്തിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു പാറ്റൂർ മാർത്തോമാ പള്ളിയിൽ.
"ജീവിതമെന്ന നദി’ആണ് ആദ്യ നോവൽ. "നാർമടിപ്പുടവ’എന്ന നോവലിന് 1979 ൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. അസ്തമയം, പവിഴമുത്ത്, അർച്ചന, മുറിപ്പാടുകൾ എന്നീ നോവലുകൾ ചലച്ചിത്രമായിട്ടുണ്ട്. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്കാരമായ "മണിമുഴക്ക’ത്തിന് സംസ്ഥാന അവാർഡും മികച്ച പ്രാദേശിക ചലച്ചിത്രത്തിനുള്ള രജതകമലവും ലഭിച്ചു.
ഭർത്താവ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗം പ്രഫസറായിരുന്ന പരേതനായ ഡോ. തോമസ് സക്കറിയ. മക്കൾ: ശോഭാ ജോർജ്, ദീപ തോമസ് (അധ്യാപിക, ഗോവ). മരുമക്കൾ: പരേതനായ ജോർജ് പുളിമൂട് (ചാർട്ടേഡ് അക്കൗണ്ടന്റ്), പരേതനായ ചാൾസ് ജോണ് സക്കറിയ (എൻജിനിയർ, എംആർഎഫ്, ഗോവ).