ലൈഫ് മിഷന് കോഴക്കേസ് : എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി
Saturday, May 27, 2023 1:05 AM IST
കൊച്ചി: ലൈഫ് മിഷന് ഭവനപദ്ധതി കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി.
എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണു ചികിത്സാ ആവശ്യത്തിനായി ഇടക്കാല ജാമ്യം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നിലവില്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതിതന്നെയാണു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ഇടക്കാല ജാമ്യം അനുവദിക്കാനാകില്ലെന്നു വിചാരണ കോടതി വ്യക്തമാക്കി. പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഏഴാം പ്രതി സന്തോഷ് ഈപ്പന് നല്കിയ അപേക്ഷയും കോടതി തള്ളി.