ഒന്നിലേറെ ജില്ലകളിൽ അപേക്ഷിച്ചവർ ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റ് ജില്ലയിലെ ഓപ്ഷൻ സ്വയം റദ്ദാകും. ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 19നുമാണ്. മൂന്ന് അലോട്ട്മെന്റ് അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നുവരെ.
അപേക്ഷ സമർപ്പിക്കുന്പോൾ പിശകുവന്നാൽ തിരുത്താൻ അവസരമുണ്ട്. ഇത് പരിഗണിച്ചാകും ട്രയൽ അലോട്ട്മെന്റ്. സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും സമാന വ്യവസ്ഥകളനുസരിച്ചാണ് പ്രവേശനം. വെബ്സൈറ്റിലെ ക്ലിക് ഫോർ ഹയർ സെക്കൻഡറി വൊക്കേഷണൽ അഡ്മിഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.