ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തന വർഷ ഉദ്ഘാടനം ഇന്ന്
Saturday, June 3, 2023 1:52 AM IST
കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ 2023-24 പ്രവർത്തന വർഷ ഉദ്ഘാടനം ഇന്നു രാവിലെ വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ പൊടിമറ്റം ശാഖയിൽ നടക്കും.
രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിക്കും. പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. വിജയപുരം രൂപത ചാൻസലർ മോൺ. ഡോ. ജോസ് നവസ് മുഖ്യപ്രഭാഷണം നടത്തും.