വൈദ്യുതി കരാർ തുടരാൻ അനുമതിതേടി വൈദ്യുതി ബോർഡ്
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം: അംഗീകാരം നൽകാത്ത വൈദ്യുതി കരാറുകൾ തുടരുന്നതിന് അനുമതി തേടി വൈദ്യുതി ബോർഡ് വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചു. സർക്കാർ നിർദേശ പ്രകാരമാണ് നടപടി.
ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്.
കരാർ പ്രകാരം വൈദ്യുതി വാങ്ങിയില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ദോഷമായി ബാധിക്കുമെന്ന് ബോർഡ് നൽകിയ അപേക്ഷയിൽ പറയുന്നു.
പവർ എക്സ്ചേഞ്ചിൽ നിന്നു വൈദ്യുതി വാങ്ങിയാൽ യൂണിറ്റിന് ആറുമുതൽ 10 രൂപവരേയും കായംകുളം താപവൈദ്യുത നിലയം പ്രവർത്തിപ്പിച്ചാൽ യൂണിറ്റിന് 14 രൂപയും വില നൽകേണ്ടിവരുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. അടുത്ത ദിവസം റഗുലേറ്ററി കമ്മിഷൻ അപേക്ഷ പരിഗണിക്കും.