പ്ലസ് വണ്‍: ഇക്കുറി അപേക്ഷകർ 4.58 ലക്ഷം
Saturday, June 10, 2023 12:13 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറി അപേക്ഷിച്ചത് 4.58 ലക്ഷം വിദ്യാർഥികൾ. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്നലെ വൈകുന്നേരം അഞ്ചിന് അവസാനിച്ചപ്പോൾ 458773 വിദ്യാർഥികളാണ് ആകെ അപേക്ഷിച്ചത്.
ഇതിൽ എസ്എസ്എൽസി സിലബസിൽ 10-ാം ക്ലാസ് വിജയിച്ച 422497 വിദ്യാർഥികൾ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചപ്പോൾ സിബിഎസ്ഇ സിലബസിൽ നിന്നും 25350 ളം ഐഎസിഎസ്ഇ സിലബസിൽ നിന്നുള്ള 2627 ളം വിദ്യാർഥികൾ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്കി.
മറ്റു സിലബസുകളിൽ 10-ാം ക്ലാസ് പഠനം പൂർത്തിയാക്കിയ 8299 വിദ്യാർഥികളും അപേക്ഷ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. സ്പോർട് ക്വോട്ടായിൽ 349 വിദ്യാർഥികളുടെ ഓണ്‍ലൈൻ അപേക്ഷ കണ്ഫർമേഷൻ നല്‍കിയിട്ടുള്ളത്.