കോട്ടയം നഗരത്തിൽ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
കോട്ടയം നഗരത്തിൽ      മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
Saturday, June 10, 2023 12:13 AM IST
കോ​ട്ട​യം: ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. കാ​രാ​പ്പു​ഴ വെ​ള്ള​രി​ക്കു​ഴി പ​രേ​ത​നാ​യ സോ​മ​ന്‍റെ ഭാ​ര്യ വ​ത്സ​ല സോ​മ​ന്‍ (64) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​യം ബേ​ക്ക​ര്‍ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ത്സ​ല നാ​ഗ​മ്പ​ടം ഭാ​ഗ​ത്തേ​ക്കു ന​ട​ന്നുപോ​കു​ന്പോൾ ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ വൈ​ഡ​ബ്ല്യു​സി​എ​ക്ക് എതിർവശത്ത് റോ​ഡ​രി​കി​ലു​ള്ള മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ത്സ​ല​യെ നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ആ​ദ്യം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ വൈ​കു​ന്നേ​രം നാ​ലോ​ടെ മ​രി​ച്ചു.


മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടുന​ല്‍കും.

മ​ക്ക​ള്‍: ര​ജ​നീ​ഷ്, ര​തീ​ഷ്, ര​ഞ്ജി​നി. മ​രു​മ​ക്ക​ള്‍: സ​രി​ത, സു​മി, അ​നീ​ഷ്. സം​സ്‌​കാ​രം ഇ​ന്ന് മു​ട്ട​മ്പ​ലം ശ്മ​ശാ​ന​ത്തി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.