റിച്ചാർഡ് ജോസഫിനും ടി.സി. ഷിജുമോനും റെസ്‌ലിംഗ് അസോ. മാധ്യമ അവാർഡ്
റിച്ചാർഡ് ജോസഫിനും ടി.സി. ഷിജുമോനും റെസ്‌ലിംഗ് അസോ. മാധ്യമ അവാർഡ്
Friday, September 22, 2023 5:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ്റ്റേ​​റ്റ് റെ​​സ്‌ലിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 2022ലെ ​​മാ​​ധ്യ​​മ അ​​വാ​​ർ​​ഡു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. മി​​ക​​ച്ച റി​​പ്പോ​​ർ​​ട്ട​​ർ​​ക്കു​​ള്ള അ​​വാ​​ർ​​ഡി​​ന് ദീ​​പി​​ക തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റി​​ലെ സ്റ്റാ​​ഫ് റി​​പ്പോ​​ർ​​ട്ട​​ർ റി​​ച്ചാ​​ർ​​ഡ് ജോ​​സ​​ഫും മി​​ക​​ച്ച ഫോ​​ട്ടോ​​ഗ്ര​​ഫി​​ക്കു​​ള്ള അ​​വാ​​ർ​​ഡി​​ന് ദീ​​പി​​ക തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റി​​ലെ ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ ടി.​​സി. ഷി​​ജു​​മോ​​നും അ​​ർ​​ഹ​​രാ​​യി.

10,000 രൂ​​പ​​യും പ്ര​​ശ​​സ്തിപ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന പു​​ര​​സ്കാ​​രം ഇ​​ന്നു വൈ​​കു​​ന്നേ​​രം ആ​​റി​​ന് കൊ​​ല്ലം, പ​​ര​​വൂ​​രി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ണ്ട​​ർ 23 സം​​സ്ഥാ​​ന റെ​​സ്‌ലിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ എം.​​ മു​​കേ​​ഷ് എം​​എ​​ൽ​​എ സ​​മ്മാ​​നി​​ക്കും.


ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സം​​സ്ഥാ​​ന സീ​​നി​​യ​​ർ റെ​​സ്‌ലിം​​ഗ് മ​​ത്സ​​ര​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് കേ​​ര​​ള സ്റ്റേ​​റ്റ് റെ​​സ്‌ലിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ മി​​ക​​ച്ച റി​​പ്പോ​​ർ​​ട്ട​​ർ​​ക്കും ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ​​ക്കു​​മു​​ള്ള മാ​​ധ്യ​​മ അ​​വാ​​ർ​​ഡു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.