പാര്പ്പിടപദ്ധതികള്ക്ക് രൂപംനല്‍കും: ഹൗസ് ഫെഡ്
Tuesday, September 26, 2023 6:15 AM IST
കൊച്ചി: സംസ്ഥാനത്ത് വിവിധ പാര്പ്പിടപദ്ധതികള്ക്ക് രൂപംനല്‍കുമെന്ന് കേരള സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷന് (ഹൗസ് ഫെഡ്) സംസ്ഥാന ചെയര്മാന് എം. ഇബ്രാഹിംകുട്ടി. ഹൗസ് ഫെഡിന്റെ 53-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് എറണാകുളത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം 207 പ്രാഥമിക സംഘങ്ങള്‍ വഴി 102 കോടിയോളം രൂപയുടെ വായ്പ നല്കാന് ഹൗസ് ഫെഡിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന് കൊണ്ടൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇക്ബാല്‍ വലിയവീട്ടില്‍, ഹൗസ് ഫെഡ് ഡെപ്യൂട്ടി ജനറല്‍മാരായ പി.കെ. ജയശ്രീ, പി. പത്മിനി എന്നിവര്‍ പ്രസംഗിച്ചു.