തിലകന് സ്മാരക പ്രതിഭാ പുരസ്കാരം ജിന്റോ തോമസിന്
Tuesday, September 26, 2023 6:15 AM IST
കോഴിക്കോട്: തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിലകന് സൗഹൃദസമിതിയുടെ ഈ വര്‍ഷത്തെ പ്രതിഭാ പുരസ്കാരം നവാഗത സംവിധായകന് ജിന്റോ തോമസിന്. കാടകലം എന്ന സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രത്തിന്റെ തിരക്കഥാകൃത്തും പടച്ചോന്റെ കഥകള്‍ എന്ന ആന്തോളജി സിനിമയുടെ സംവിധായകനുമാണ് ജിന്റോ തോമസ്.
തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന പുരസ്കാരദാന ചടങ്ങ് സിനിമാതാരം സുനില്‍ സുഗത ഉദ്ഘാടനം ചെയ്തു. സിനിമാസംവിധായകനും നിർമാതാവുമായ കണ്ണന് പെരുമിതിയിലും സിനിമാ നിര്‍മാതാവ് നെല്‍സണ്‍ ഐയിപ്പും ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു. നടി കുളപ്പുള്ളി ലീലയ്ക്കും സംഗീത സംവിധായകന് മോഹന്‍ സിതാരയ്ക്കും ചടങ്ങില്‍ തിലകന് സ്മാരക സുവര്‍ണ മുദ്ര സമ്മാനിച്ചു.