എയര്‍ ഇന്ത്യ കൊച്ചി-ദോഹ പ്രതിദിന സര്‍വീസ് 23 മുതല്‍
Monday, October 2, 2023 5:05 AM IST
കൊച്ചി: കൊച്ചിയില്‍നിന്നു ദോഹയിലേക്ക് എയര്‍ ഇന്ത്യയുടെ പ്രതിദിന സര്‍വീസ് 23 ന് ആരംഭിക്കും. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 1.30ന് പുറപ്പെടുന്ന എഐ953 വിമാനം ദോഹയില്‍ 3.45ന് എത്തിച്ചേരും.
തിരിച്ചുള്ള യാത്രാവിമാനമായ എഐ954 ദോഹയില്‍നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 4.45ന് പുറപ്പെട്ട് കൊച്ചിയില്‍ 11.35ന് എത്തിച്ചേരും. ഏ320 നിയോ എയര്‍ക്രാഫ്റ്റ് യാത്രാവിമാനത്തില്‍ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയില്‍ 150 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റും.