വൈദികർ രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം സ്വീകരിക്കാൻ പാടില്ലെന്ന് സഭയുടെ കാനോൻ നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. സഭാ നിയമങ്ങൾക്കെതിരായി പ്രവർത്തിച്ചതിനുള്ള അച്ചടക്ക നടപടിയുടെ ഭാഗമായ പ്രാഥമിക നടപടിയാണ് ഇടവക ചുമതലകളിൽ നിന്നു നീക്കുക എന്നത്.
ഇത്തരത്തിൽ പ്രവർത്തിക്കാനുള്ള കാരണങ്ങൾ ആരായാനും അദ്ദേഹത്തിന്റെ അഭിപ്രായം അറിയുന്നതിനും രൂപത കേന്ദ്രത്തിൽ നിന്ന് ഒരു സമതിയെ നിയോഗിക്കും. ഇവരുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ മറ്റു നടപടികളെക്കുറിച്ച് ആലോചിക്കേണ്ടതുള്ളെന്നും രൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. ജിൻസ് കാരക്കാട്ട് അറിയിച്ചു.