സുവോളജിക്കല്‍ പാര്‍ക്കിലെ യോഗത്തിനെതിരേ ഹര്‍ജി
Wednesday, November 29, 2023 12:56 AM IST
കൊച്ചി: നവകേരള സദസിന്റെ പൊതുയോഗം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തുന്നതിനെ ചോദ്യം ചെയ്തു നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശം.
തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്ത്തകന് ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു പരിഗണിക്കുന്നത്.