റവന്യുഭൂമി വനമാക്കി മാറ്റാൻ അനുവദിക്കല്ല: ജോസ് കെ. മാണി
Sunday, December 3, 2023 1:27 AM IST
കോട്ടയം: കേരളത്തില്‍ ഒരിടത്തും ഒരിഞ്ച് റവന്യു-കാര്‍ഷിക ഭൂമിയും വനമാക്കി ഉത്തരവിറക്കാന്‍ ഒരു സംവിധാനത്തെയും അനുവദിക്കില്ലെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി.
ചിന്നക്കനാല്‍ വില്ലേജിലെ 364.89 ഹെക്ടര്‍ ഭൂമി വനവത്കരിക്കാനുള്ള നീക്കം അനുവദിക്കില്ല. ഭൂവിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലുമായ കേരളത്തില്‍ പുതിയ വനമേഖല ഉണ്ടാകുന്നതും ഭൂവിനിയോഗം സംബന്ധിച്ച അധിക നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.