പ്രധാനമന്ത്രി 27ന് തിരുവനന്തപുരത്ത്
Saturday, February 24, 2024 1:45 AM IST
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27ന് തിരുവനന്തപുരത്ത് എത്തും.
രാവിലെ 10നു സെൻട്രൽ സ്റ്റേഡിയത്തിലാണു യോഗം. റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിയുടെ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളതെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.