സിസ്റ്റർ എൽസി വടക്കേമുറി എംഎസ്എംഐ സുപ്പീരിയർ ജനറൽ
Sunday, February 25, 2024 12:13 AM IST
കോഴിക്കോട്: മോൺ.സി.ജെ. വർക്കി കുളത്തുവയൽ കേന്ദ്രമായി സ്ഥാപിച്ച മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന്റെ (എംഎസ്എം ഐ) സുപ്പീരിയർ ജനറലായി സിസ്റ്റർ എൽസി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു.
വികാർ ജനറലായി സിസ്റ്റർ ടിൽസി മാത്യുവും കൗൺസിലേഴ്സായി സിസ്റ്റർ തെരേസ് കുറ്റിക്കാട്ടുകുന്നേൽ, സിസ്റ്റർ റോസ് വരകിൽ, സിസ്റ്റർ ദീപ ജോസ് എന്നിവരും ഫിനാൻസ് ഓഫീസറായി സിസ്റ്റർ തെരേസ് ജോസും ഓഡിറ്റർ ജനറലായി സിസ്റ്റർ സെലിൻ പോളും തെരഞ്ഞെടുക്കപ്പെട്ടു.