മാഹി സെന്റ് തെരേസാ തീർഥാടന കേന്ദ്രം ബസിലിക്കയായി ഉയർത്തി
Sunday, February 25, 2024 12:13 AM IST
മാഹി: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ മാഹി സെന്റ് തെരേസാ തീർഥാടന കേന്ദ്രത്തെ ബസിലിക്കയായി ഉയർത്തി.
വരാപ്പുഴ അതിരൂപത ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെയാണ് ബസിലിക്ക പ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കമായത്.
ബസിലിക്ക പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ നിർവഹിച്ചു. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. സ്റ്റീഫൻ ആലത്തറ ബസിലിക്കയുടെ പ്രാധാന്യത്തെക്കുറിച്ചും ബസിലിക്ക പദവിയുടെ ഔന്നത്യത്തെക്കുറിച്ചും സംസാരിച്ചു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തി.