കെഎസ്ഇബിയുടെ ഇന്ധന സർചാർജ്: പൊതുതെളിവെടുപ്പ് അഞ്ചിന്
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം: 2023 ഏപ്രിൽ മുതൽ 2023 സെപ്റ്റംബർ വരെയുള്ള ഇന്ധന സർചാർജ് 10 പൈസ നിരക്കിൽ നടപ്പാക്കിയതിനു ശേഷമുണ്ടായ അധികബാധ്യതയായ 60.68 കോടി രൂപ ഇന്ധന സർചാർജായി ഉപോയോക്താക്കളിൽനിന്നും ഈടാക്കാനുള്ള കെഎസ്ഇബി ലിമിറ്റഡിന്റെ അപേക്ഷയിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അഞ്ചിന് രാവിലെ 11ന് വെള്ളയമ്പലത്തെ കമ്മീഷൻ കോർട്ട്ഹാളിൽ പൊതുതെളിവെടുപ്പ് നടത്തും.
പെറ്റീഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erc.kerala.org) ലഭ്യമാണ്.