അഭിഭാഷകനോടു മോശം പെരുമാറ്റം: പോലീസ് ഉദ്യോഗസ്ഥന് വീണ്ടും മാപ്പപേക്ഷിച്ചു
Saturday, March 2, 2024 12:54 AM IST
കൊച്ചി: ആലത്തൂരില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ചു.
പോലീസ് പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കണമെന്ന കോടതി ഉത്തരവുമായി എത്തിയ ആഖിബ് സൊഹെയ്ലിനോട് അപമര്യാദയായി പെരുമാറിയ ആലത്തൂര്‍ മുന്‍ എസ്ഐ വി.ആര്. റിനീഷാണ് രണ്ടാമതും നിരുപാധികം മാപ്പു പറഞ്ഞത്.
നേരത്തേ മാപ്പു പറഞ്ഞ് സത്യവാങ്മൂലം നല്‍കിയെങ്കിലും അതിലെ ഉള്ളടക്കം കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും മാപ്പ് പറഞ്ഞത്.