പ്രകൃതി ചൂഷണം ഒഴിവാക്കിയുള്ള ഭവന നിര്‍മാണം പരീക്ഷിക്കണം: മന്ത്രി
Sunday, March 3, 2024 12:45 AM IST
കൊച്ചി: ഭൂപ്രകൃതിയുടെ വൈവിധ്യവും സവിശേഷതയും അറിഞ്ഞു പ്രകൃതി ചൂഷണം ഒഴിവാക്കിയുള്ള ഭവന നിര്‍മാണങ്ങള്‍ പരീക്ഷിക്കണമെന്ന് മന്ത്രി കെ. രാജന്.
കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡും ഭവന നിര്‍മാണ വകുപ്പും സംയുക്തമായി മരട് ലേ മെറിഡിയന് ഹോട്ടലില്‍ സംഘടിപ്പിച്ച ശില്പശാല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വയോജനങ്ങളുടെ പരിപാലനത്തിന് കൂടുതല്‍ ഊന്നല്‍ നല്കി വാര്ധക്യസൗഹൃദ ഭവനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.