കേരളത്തെ ഞെരുക്കി കേന്ദ്രം മുതലെടുപ്പ് നടത്തുന്നു: മന്ത്രി ബാലഗോപാൽ
Sunday, March 3, 2024 12:45 AM IST
കണ്ണൂർ: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി കേന്ദ്രസർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
തനതു വരുമാനം ഏറ്റവും വർധിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. എന്നാൽ കേന്ദ്രം പറയുന്നത് കേരളത്തിൽ നടക്കുന്നത് ധനകാര്യ മിസ് മാനേജ്മെന്റ് ആണെന്നാണ്. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എകെജിസിടി) 66-ാം സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസം ശാസ്ത്രബോധം വളർത്താൻ ഉപകരിക്കേണ്ടതാണ്. എന്നാൽ ഈ നിലപാടിൽനിന്ന് കേന്ദ്ര സർക്കാർ പിറകോട്ടു പോയിരിക്കുകയാണ്. ശാസ്ത്ര കോൺഗ്രസ് തന്നെ വേണ്ടെന്നു വച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നും മന്ത്രി ആരോപിച്ചു.