ബോംബ് നിർമാണം ഭീകരപ്രവർത്തനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് കെപിസിസിയുടെ കത്ത്
Saturday, April 13, 2024 1:21 AM IST
തിരുവനന്തപുരം: പാനൂരിലെ ബോംബ് സ്ഫോടനവും നിർമാണവും കേന്ദ്ര ഏജൻസികളെ ക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കെപിസിസി കത്തു നൽകി. ബോംബ് നിർമാണം ഭീകരപ്രവർത്തനമായ സാഹചര്യത്തിൽ കേസിൽ സിബിഐ അന്വേഷണം നടത്താൻ ആവശ്യമായ നിർദേശം നൽകണം.
ഭീകരപ്രവർത്തനം ദേശീയ അന്വേഷണ ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോംബ് നിർമാണം നടക്കുന്നത്. പോലീസ് അന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ നിർഭയമായ തെരഞ്ഞെടുപ്പു നടത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്നും കത്തിൽ പറയുന്നു.